Monday, July 11, 2011

പ്രമേഹം എവിടൊക്കെ പ്രശ്നമാകും.

പ്രമേഹം പ്രധാനമായി രോഗ ഹേതുവാകുന്ന  അവയവങ്ങള്‍ ഹൃദയം, കണ്ണ്, ഞരമ്പുകള്‍ (neurons ), കിഡ്നി ഇവയാണ്.

കണ്ണ്- ഞരമ്പുകളുടെ ദുര്ബലതമൂലം കാഴ്ചക്കുറവും മങ്ങലും.
കണ്ണിന്റെ പിന്നിലെ രെടിന (retina ) എന്ന ഗ്ലാസ് പോലിരിക്കുന്ന സ്തരം ആണ് പ്രകാശത്തിന്റെ സഹായത്താല്‍ വസ്തുക്കളെ കാണാന്സഹായിക്കുന്നത്. ഇതിന്റെ പിന്നില്‍ ചെറിയ ചെറിയ രക്തകുഴലുകള്‍  ഉണ്ട്. കണ്ണിനു പോഷകങ്ങള്‍ കൊടുക്കുന്നത് രക്തകുഴലുകലാണ്. പ്രമേഹം മൂലം  ചെറിയ രക്തകുഴലുകള്‍ അടഞ്ഞു പോകുന്നുരെടിനക്ക് വേണുന്ന പോഷണങ്ങള്കിട്ടാതെ പോകുന്നുഇതിനെ ദയബെടിക് രേടിനോപതി (diabetic retinopathy ) എന്ന് പറയുന്നു. ഇത് കാഴ്ച തകരാറിലാക്കുന്നു.

ഹ്യദയം- ഇന്സുലിന് കുറയുന്നതുമൂലം ഉയര്ന്നരക്തസമ്മര്ദ്ദം  ഹ്യദയാഘാതം ഉണ്ടാക്കാം രക്തത്തില്‍ ഇന്‍സുലിന്‍ കുറയുമ്പോള്ഗ്ളുകോസും പോഷകങ്ങളും കലകളില്‍ എത്തുന്നില്ലല്ലോ, ഇവയില്‍ കൊഴുപ്പ് കോശങ്ങളും കാണും. ഇവ രക്തത്തില്‍ അടിഞ്ഞു കൂടി രക്ത കുഴലുകളുടെ ഭിതികള്ക്  കനം കൂടും.  അപ്പോള്‍ ചെറിയ രക്തലോമികകള്‍ അടഞ്ഞു പോകുന്നുഇങ്ങിനെ അടഞ്ഞു പോകുന്നതിനെ അതിറോസ് ക്ലീരോസിസ്  എന്ന് പറയുന്നുഅത് രക്തസമര്ധതിനും കാരണമാകുന്നു. സാഹചര്യത്തില്ഹൃദയത്തിനു രക്തം പമ്പ് ചെയ്യാന്കൂടുതല്കൂടുതല്അധ്വാനിക്കേണ്ടി വരുന്നു. അങ്ങിനെ ഹൃദയം ഷീനിക്കുന്നു. ഇത് ഹൃദയ ഭിത്തികളെ ബാധിക്കുമ്പോള്അതിനെ cardiio mayopathy എന്ന് പറയുന്നു 

വ്യക്ക- അമിത രക്തസമ്മര്ദ്ദവും അമിത ഗ്രൂക്കോസും വ്യക്കകളുടെ പ്രവര്ത്തനം തടസ്സപ്പെടുത്തും. കൊഴുപ്പുകൂടിയ രക്തം അരിക്കുന്നത് വ്യക്കകള് നശിക്കുന്നതിന് ഇടയാക്കും. ഒരു വ്യക്ക പ്രവര്ത്തനം നിര്ത്തിയാലും നമ്മള് അറിയില്ല. കാരണം മറ്റേവ്യക്ക പ്രവര്ത്തിക്കും. രണ്ടും തകരാറിലാകുമ്പോഴാണ്. ഇടക്കിടക്ക് കാലിനു നീരുവരുന്ന പ്രമേഹരോഗികള് വളരെ ശ്രദ്ധിക്കണം. വ്യക്കകള്ക്കു പ്രമേഹം ബാധിച്ചാല്‍ അതിനു Diabetic നെഫ്രോപതി എന്ന് പറയുന്നു.  കിട്നിയില്‍ ധാരാളം നെഫ്രോണുകള്‍ ഉണ്ട്. അതിനുള്ളില്‍ ധാരാളം  ഗ്ലോമരസുകള്‍  എന്ന് പറയുന്ന രക്തകുഴലുകള്‍ ഉണ്ട്. അതിലൂടെയാണ് രക്തം അരിക്കപെടുന്നത്. രക്തത്തെ അരിക്കുമ്പോള്‍ കനം കൂടിയ പ്രോടീന്‍ തന്മാത്രകള്‍ (ആല്‍ബുമിന്‍ )  അതിലൂടെ വെളിയില്‍ പോകില്ല. പക്ഷെ പ്രമേഹം ഉള്ളപ്പോള്‍ കനം കുറഞ്ഞ ഗ്ലൂകോസ് കണികകള്‍ അതിലൂടെ വെളിയില്‍ പോകും. ഈ അരിചെടുക്കല്‍ പ്രക്രിയ നിരന്ദരം തുടര്നാല്‍ ഗ്ലോമുരസുകളുടെ ശക്തി ക്ഷയിക്കുകയും ചെറിയ പ്രോടീന്‍ കണങ്ങള്‍ വെളിയില്‍ പോകുകയും ചെയ്യും. ഇതിനെ മൈക്രോ അല്ബുമിനൂരിയ  എന്ന് പറയുന്നു.  വീണ്ടും ഒരു പത്തു വര്ഷം പ്രമേഹം നിയന്ത്രിക്കാതെ ഇത്  തുടര്നാല്‍ ഗ്ലോമരസുകള്‍ കേടാവുകയും വലിയ പ്രോടീന്‍ കണികകളും അതിലൂടെ പുറത്തു പോകുകയും ചെയ്യുന്നു. തുടര്‍ന് യൂറിയ, ക്രിയാടിന്‍ തുടങ്ങിയവയും വെളിയില്‍ പോകുന്നു. അവസാനം കിഡ്നി പൂര്‍ണമായി കേടായി കിഡ്നി മാറ്റി വെയ്കേണ്ടി വരും. രക്തസമര്ധം കൂടിയാലും ഇത് പോലെ സംഭവിക്കും. 

ഞരമ്പുകള്ഇന്സുലിന്റെ കുറവ് പോഷകങ്ങള്‍ ഞരമ്പുകളില്‍ (neurons ) എത്താന്വൈകുന്നു. ഞരമ്പുകള് പ്രവര്ത്തിക്കാന്കഴിവില്ലാതാകുന്നു. ഇതിനെ പൊതുവേ diabetic neuropathy എന്ന് പറയുന്നു
.
രണ്ടുതരം നുറോപതി ആണുള്ളത് symetric ഉം asymetric ഉം 
 symetric – ഇത് മൂന്ന് തരം ഉണ്ട്. sensory , motor , autonomous,
sensory നുരോപതിയില്‍ തലച്ചോറില്നിന്നുള്ള ഞരമ്പുകളെ പ്രമേഹം ബാധിക്കുന്നു 

മോട്ടോര്‍ നുരോപതിയില്‍ മസിലുകളിലെ ഞരമ്പുകളെ ബാധിക്കുന്നു
ഓടോനോമസ് നുരോപതിയില്‍ അവയവങ്ങളുടെ പരസ്പര എകൊപനത്തെ ബാധിക്കുന്നു

Assymetric  – ഇതില്‍ ഒന്ന് കേന്ദ്ര നാടീ വ്യുഹത്തെ ബാധിക്കുന്നു, രണ്ടു നെഞ്ചിന്റെ ഭാഗത്തെ ബാധിക്കുന്നു, മൂന്നു കാലുകളിലെ ഒന്ന് രണ്ടു ഞരമ്പുകളെ ബാധിക്കുന്നു, നാലാമത്തെ ഞരമ്പുകള്‍ ഞെരുങ്ങുന്ന പ്രതിഭാസം ആണ്.  പ്രമേഹം ഉള്ളവരുടെ ഹൃദയ സ്തംഭനം വേദനയില്ലത്തത് ആകുന്നത് ഇതികൊണ്ടാണ്. പ്രമേഹം കൂടുമ്പോള്മുറിവുണ്ടായാല്അറിയാത്തതും അതുണങ്ങാന്സമയം എടുക്കുന്നതും ഇതുകൊണ്ടാണ്. കാലു മുറിച്ചു കളയുന്നത് നമ്മുടെ നാട്ടില്‍ പതിവാണല്ലോ.

No comments:

Post a Comment